Header Ads

പ്രീമിയം ഉല്‍പ്പന്നങ്ങളുടെ വിപുല ശ്രേണിയുമായി ഗോദ്റെജ്

കൊച്ചി> ഗോദ്റെജ് ഗ്രൂപ്പിന്റെ ഭാഗമായ ഗോദ്റെജ് അപ്ലയന്സസ് ഉല്സവ കാലത്തിന് മാറ്റു കൂട്ടാന് പുതിയ പ്രീമിയം ഉല്പ്പന്നങ്ങളുടെ ശ്രേണി അവതരിപ്പിക്കുന്നു. ഈ വര്ഷം പ്രീമിയം വിഭാഗത്തില് 30 ശതമാനം വളര്ച്ച ലക്ഷ്യമിട്ടാണ് ഗോദ്റെജ് അപ്ലയന്സസ് സാങ്കേതിക വിദ്യയ്ക്കൊപ്പം കൂടുതല് ഫീച്ചറുകളോടെ പ്രീമിയം വിഭാഗത്തില് ഉള്പ്പടെ ശ്രേണി വിപുലമാക്കിയത്. റഫ്രിജറേറ്ററുകള്, വാഷിങ് മെഷീന്, എയര് കണ്ടീഷണര്, എയര് കൂളേഴ്സ്, മൈക്രോവേവ് ഓവന്, ഡീപ് ഫ്രീസറുകള്, ഡിഷ് വാഷറുകള് തുടങ്ങി 350 ലധികം ഉല്പ്പന്നങ്ങളുടെ ശ്രേണിയാണ് ഉപഭോക്താക്കള്ക്കായി ഗോദ്റെജ് ഒരുക്കിയിരിക്കുന്നത്.

670ലിറ്റര് പ്രീമിയം 'ഇയോണ് വെല്വെറ്റ് 4-ഡോര് റഫ്രിജറേറ്റര്' ഗോദ്റെജ് അവതരിപ്പിച്ചത് ഈയിടെയാണ്. വിവിധ മോഡുകളിലേക്ക് മാറ്റാനും അഡ്വാന്സ്ഡ് നിയന്ത്രണങ്ങളുമുണ്ട്. ഏറെ സ്വീകാര്യമായ എഡ്ജ് മാര്വല് ശ്രേണിയിലെ 400ലിറ്റര് ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്റര്, ഉയര്ന്ന ശേഷിയുള്ള ആധുനിക ഫീച്ചറുകളുള്ള 250 ലിറ്റര് സിംഗിള് ഡോര് റഫ്രിജറേറ്ററും ഉള്പ്പെടുന്നു.

സ്റ്റീം വാഷ് സാധ്യമായ ടോപ്പ് ലോഡ്, ഫ്രണ്ട് ലോഡ് വാഷിങ് മെഷീനുകള് അവതരിപ്പിച്ചു. നാനോ കോട്ടിങ്ങോടു കൂടിയ ആന്റി-വൈറല് ഫില്റ്ററുകള് ഐ-സെന്സ്, 5ഇന് വണ് കണ്വേര്ട്ടിബിള് സാങ്കേതിക വിദ്യയില് കൂടുതല് വിശാലമായ ഇന്ഡോര് യൂണിറ്റ് 1.1 ടിആര്, 1.7 ടിആര് ടര്ബോ ചില് എയര് കണ്ടീഷണറുകളും അവതരിപ്പിച്ചു. വൈദ്യുതി ലാഭിക്കുന്ന 5.4 ഐഎസ്ഇഇആര് 'സൂപ്പര് എഫിഷ്യന്റ് എസികള്'കളും ഉള്പ്പെടുന്നു. 'എഡ്ജ് സ്നോചില് എയര് കൂളേഴ്സ്', 5 സ്റ്റാര് ഡീപ് ഫ്രീസേഴ്സ് എന്നിവയും ഈ ശ്രേണിയോടൊപ്പം അവതരിപ്പിച്ചു.



from Business || Deshabhimani ​Online ​News https://ift.tt/A0vgu6d

No comments:

Powered by Blogger.